ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം സംഘടിപ്പിച്ചു
1593376
Sunday, September 21, 2025 6:05 AM IST
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടും, വീടും സ്ഥലവും വേണ്ടവരുടെ സംഗമം സംഘടിപ്പിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട് ലഭിക്കേണ്ട 35 ഗുണഭോക്താക്കളും എസ്സി വിഭാഗത്തിൽ വീട് ലഭിക്കേണ്ട 29 ഗുണഭോക്താക്കളും ഭൂമിയും വീടും ലഭിക്കേണ്ട എസ്സി വിഭാഗത്തിൽ 125 ഗുണഭോക്താക്കളും ജനറൽ വിഭാഗത്തിൽ ഭൂമിയും വീടും ലഭിക്കേണ്ട 40 ഗുണഭോക്താക്കളും നിലവിലുണ്ട്.
മുഴുവൻ ഗുണഭോക്തക്കളെയും കരാർ വയ്ക്കുന്നതിനും ഈ സാന്പത്തിക വർഷം തന്നെ മുഴുവൻ ഗുണഭോക്താക്കൾക്കും വീടും ഭൂമിയും നൽകുന്നതിനും നടപടി സ്വീകരിക്കും. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബു ഉദ്ഘാടനം ചെയ്തു.
വികസനകാര്യ കമ്മിറ്റി ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെന്പർമാരായ വിജയലക്ഷ്മി, രമ്യ മാണിതൊടി, സ്വപ്ന സുബ്രഹ്മണ്യൻ, സാവിത്രി, വിഇഒമാരായ സജിത, ഷൈജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. മനോജ് എന്നിവർ പ്രസംഗിച്ചു.