രാമപുരത്ത് അർബുദ നിർണയ ക്യാന്പ് നടത്തി
1593378
Sunday, September 21, 2025 6:05 AM IST
രാമപുരം: പുഴക്കാട്ടിരി പഞ്ചായത്തിൽ രാമപുരം ജനകീയ ആരോഗ്യകേന്ദ്രവും വ്യാപാരി വ്യവസായി രാമപുരം യൂണിറ്റും സംയുക്തമായി രാമപുരം സർവീസ് ബാങ്ക് ഹാളിൽ പുരുഷ അർബുദ നിർണയവും മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കദീജബീവി ഉദ്ഘാടനം ചെയ്തു.
മെന്പർമാരായ സുരേഷ്ബാബു, പാത്തുമ്മ സുഹ്റ, വ്യാപാരി നേതാക്കളായ അബ്ദുൾ ഗഫ്ഫാർ, മുസ്തഫ, ശാക്കിർ, ശിബ്ലി, ബാങ്ക് പ്രസിഡന്റ് അസീസ് പേങ്ങാട്ട് എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ജെഎച്ച്ഐമാരായ പി. റഷീദ്, അബ്ദുൾ ജലീൽ, എംഎൽഎസ്പി റിസാന അനീഷ്, ജെപിഎച്ച്എൻ ദലീല എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
എണ്‍പതിലധികം പുരുഷൻമാർ പങ്കെടുത്ത ക്യാന്പിൽ കാൻസർ, ബിപി, ഷുഗർ, ടിബി, ലെപ്രസി എച്ച്ബി പരിശോധനകൾ നടത്തി. ആശമാരായ സുമ, ബേബി, സഫറീന, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.