10 ഗ്രാം മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ
1593379
Sunday, September 21, 2025 6:05 AM IST
എടക്കര: വിൽപ്പനക്കായി കൈവശം വച്ച 10 ഗ്രാം മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി. പാലമോട് അക്കാട്ടിൽ സാജിർ മോൻ (26) ആണ് അറസ്റ്റിലായത്. എടക്കര പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
സാജിർ മോനും കുടുംബവും വാടകക്ക് താമസിക്കുന്ന പാലേമാട്ടുള്ള ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് നിലന്പൂർ ഡിവൈഎസ്പി സാജു. കെ.ഏബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സാജിർ മോൻ അറസ്റ്റിലായത്. എസ്ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്തഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് തോമസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.