ദുരന്തനിവാരണ പരിശീലനം
1594061
Tuesday, September 23, 2025 7:19 AM IST
എടക്കര: ചുങ്കത്തറ മാർത്തോമ കോളജ് എൻഎസ്എസ് യൂണിറ്റും സർക്കാരിന്റെ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് ബർസാർ ജിനു ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. നിലന്പൂർ ഫയർ ആൻഡ് റെസ്ക്യു യൂണിറ്റിലെ ഓഫീസർമാരായ വിജേഷ്, അഖിൽ എന്നിവർ നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.ബി. വിനിത, ഡോ. കെ.കെ. അനുപമ എന്നിവർ പ്രസംഗിച്ചു.