കളിസ്ഥലമൊരുക്കി
1594062
Tuesday, September 23, 2025 7:19 AM IST
എടക്കര: ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ എൽപി ബ്ലോക്കിന് സമീപത്തായി നിർമാണം പൂർത്തിയാക്കിയ കളിസ്ഥലം കുന്ദംകുളം മലബാർ ഭദ്രാസന സെക്രട്ടറി ഫാ. സജു ബി. ജോണ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ ഫാ. ജിനു ഈപ്പൻ കുര്യൻ, പ്രിൻസിപ്പൽ ഉമ്മൻ മാത്യു, പ്രധാനാധ്യാപിക ഷൈനി ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് സി. പ്രദീപ്, ഭദ്രാസന ട്രഷറർ ജീമോൻ മണലുകാലായിൽ, സ്റ്റാഫ് സെക്രട്ടറി പി.ടി. സജിമോൻ, ഷീജ തോമസ് എന്നിവർ പ്രസംഗിച്ചു.