കുറുന്പലങ്ങോട് പാടത്ത് നെൽകൃഷിക്ക് തുടക്കമായി
1593742
Monday, September 22, 2025 5:51 AM IST
എടക്കര: നിലന്പൂർ ഷെൽട്ടർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാം വർഷവും നെൽകൃഷിക്ക് തുടക്കമായി. ജീവിതോപാധി എന്നതിലുപരി കൃഷി മാനവ സംസ്കാരത്തിന്റെ അടിത്തറ എന്ന സന്ദേശമുയർത്തിയാണ് ഷെൽട്ടർ കാന്പയിൻ നടത്തുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ കുറുന്പലങ്ങോട് പാടശേഖരത്തിലെ നാല് ഏക്കർ കൃഷിസ്ഥലത്താണ് ഷെൽട്ടർ പദ്ധതി നടപ്പാക്കുന്നത്.
നടീൽ ഉത്സവം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിലന്പൂർ ഷെൽട്ടർ പ്രസിഡന്റ് ജെ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ടി. സുരേന്ദ്രൻ, വാർഡ് മെംബർ ബുഷ്റ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി സി. ബാലഭാസ്ക്കരൻ, വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.