പുലാമന്തോൾ സ്കൂളിൽ കുടിവെള്ള പദ്ധതിയായി
1594185
Wednesday, September 24, 2025 5:50 AM IST
പാലൂർ : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.75 ലക്ഷം ചെലവഴിച്ച് പുലാമന്തോൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുടിവെള്ള പദ്ധതി നടപ്പാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. യുപി മുതൽ ഹയർസെക്കൻഡറി വരെ 3200 ൽ പരം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ വേനൽകാലത്ത് കുടിവെള്ളത്തിന് പ്രയാസം നേരിട്ടിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെംബറുമായ ടി. സാവിത്രി, ബ്ലോക്ക് മെംബർ പി. ഉമ്മുസൽമ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സി. മുഹമ്മദാലി, ടി. സിനിജ,സിഡിഎസ് ചെയർപേഴ്സണ് വി.പി. ജിഷ, പിടിഎ പ്രസിഡന്റ് എം. ഷബീർ,
എസ്എംസി ചെയർമാൻ എം.കെ. അഷ്റഫ്, ഡെപ്യൂട്ടി എച്ച്്എം ഇബ്രാഹിം, പ്രിൻസിപ്പൽ പി.ജി. സാഗരൻ, അധ്യാപകൻ നൗഷാദ് എന്നിവർ പ്രസംഗിച്ചു.