വണ്ടൂർ ഉപജില്ല കായിക മേള ഇന്ന് മുതൽ
1594067
Tuesday, September 23, 2025 7:19 AM IST
വണ്ടൂർ: വണ്ടൂർ ഉപജില്ല കായിക മേള ഇന്ന് മുതൽ 25 വരെ തിരുവാലി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 വിദ്യാലയങ്ങളിൽ നിന്നായി 1250 ലധികം കായിക താരങ്ങൾ പങ്കെടുക്കും. മേള വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്കർ ആമയൂർ ഉദ്ഘാടനം ചെയ്യും.
പബ്ലിസിറ്റി ചെയർപേഴ്സണ്‍ കെ. രജിലേഖ ലോഗോ പ്രകാശനം നിർവഹിച്ചു. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് നടക്കുന്നത്. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ മേള മികച്ച രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു. ജനറൽ കണ്‍വീനർ എസ്. ജയചന്ദ്രൻ, എഇഒ കെ.പ്രേമാനന്ദ്, ഷൈജി.ടി. മാത്യു, പ്രോഗ്രാം കണ്‍വീനർ കെ.ബിനീഷ്, നൗഷാദ്, സി.കെ.ജയരാജ് എന്നിവർ സംബന്ധിച്ചു.