ബോധവത്ക്കരണം നടത്തി
1594188
Wednesday, September 24, 2025 5:55 AM IST
പെരിന്തൽമണ്ണ: ഐഎസ്എസ് ബിഎഡ് കോളജ് പെരിന്തൽമണ്ണ റോട്ടറി ക്ലബുമായി സഹകരിച്ച് കൗമാരക്കാരിലെ ഹോർമോണ്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. വിഷ്ണു വാസുദേവൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സമദ് മങ്കട, ക്വാളിറ്റി സെൽ കണ്‍വീനർ ഡോ. ബബിത ജോസഫ്, സി.പി. റഷീദ്, ജെസ് ലി, റോട്ടറി ക്ലബ് പ്രതിനിധികളായ വി.പ്രസാദ്, കെ.ടി. ഹംസ, അഡ്വ. എ.വി.ഹസൻ, കെ.കുര്യാക്കോസ്, ലിയാക്കത്ത് അലി ഖാൻ എന്നിവർ പ്രസംഗിച്ചു.