മഞ്ചേരി മണ്ഡല വികസനം: മന്ത്രിമാരെ സന്ദർശിച്ച് എംഎൽഎ
1593380
Sunday, September 21, 2025 6:05 AM IST
മഞ്ചേരി: മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ വിവിധ മന്ത്രിമാരെ നേരിൽ കണ്ടു. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസും കെഎസ്ആർടിസി പാഴ്സൽ സർവീസും പുനരാരംഭിക്കണമെന്നും രാത്രികാല ബസ് റൂട്ട് കുറവുള്ള മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂർ ഭാഗത്തേക്കും മഞ്ചേരി-പാണ്ടിക്കാട്-കരുവാരകുണ്ട് ഭാഗത്തേക്കും ബസ് റൂട്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗതാഗത മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
മഞ്ചേരി നഗരസഭയിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് അണ്ടർ ഗ്രൗണ്ട് കേബിൾ സംവിധാനം തുടങ്ങണമെന്നും വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ പദ്ധതികൾ നടപ്പാക്കാൻ കായിക മന്ത്രിയേയും മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയേയുംകണ്ട് ആവശ്യപ്പെട്ടതായി എംഎൽഎ അറിയിച്ചു.