പുലാമന്തോളിൽ കേരളോത്സവം
1593377
Sunday, September 21, 2025 6:05 AM IST
പാറക്കടവ്: യുവജനങ്ങളുടെ കലാ, കായിക, സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് യുവജനക്ഷേമ ബോർഡ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവത്തിന്റെ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കലാമത്സരങ്ങൾ പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, വാർഡ് മെന്റഅഫർ എം.കെ. മൈമൂന, പിടിഎ പ്രസിഡന്റ് എൻ. ആബിദ്, ക്ലബ് പ്രസിഡന്റ് കെ. നിയാസ്, യൂത്ത് കോഓർഡിനേറ്റർ അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. പാറക്കടവ് എഫ്സി ക്ലബിന്റെ സംഘാടനത്തിൽ ചെമ്മല എയുപി സ്കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്.