മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു
1594065
Tuesday, September 23, 2025 7:19 AM IST
എടക്കര: റോഡിന് കുറുകെ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ ചേർന്ന് മരം മുറിച്ചു മാറ്റി. മൂത്തേടം കരുളായി റൂട്ടിൽ കരിന്പുഴ പാലത്തിന് സമീപം ഇന്നലെ രാവിലെ ഒന്പതോടെയാണ് മലയോരപാതയ്ക്ക് കുറുകെ മരം പൊട്ടിവീണത്.
അതിശക്തമായ മഴയെത്തുടർന്ന് മരം മറിഞ്ഞ് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോട്ടെ നാട്ടുകാർ രംഗത്തെത്തുകയും മെഷീൻ വാൾ ഉപയോഗിച്ച് മരം മുറിച്ചുനീക്കുകയും ചെയ്തു. ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. മൂത്തേടം മുൻ ഗ്രാമപഞ്ചായത്തംഗം മുജീബ് കോയ, പന്പ ജോർജ്കുട്ടി, സനു നൈനാൻ, സി.കെ. ബിൻഷാദ് എന്നിവർ നേതൃത്വം നൽകി.