ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് സ്വീകരണം നൽകി
1594179
Wednesday, September 24, 2025 5:50 AM IST
നിലന്പൂർ: ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് സ്വീകരണം നൽകി. ചാലിയാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചത് ഏറനാട് മണ്ഡലത്തിലാണെന്ന് പി.കെ. ബഷീർ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഒന്പത് വർഷമായി നിലന്പൂർ മണ്ഡലത്തിൽ മുടങ്ങി കിടന്ന വികസന പ്രവർത്തനങ്ങൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ വിജയം വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയർമാൻ കല്ലട കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരീസ് ബാബു, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത്, ഹാരീസ് ആട്ടിരി, നാലകത്ത് ഹൈദരലി, കാട്ടുമുണ്ട മുഹമ്മദ്, കോരംകോട് കൃഷ്ണൻകുട്ടി, ദേവരാജൻ ചാലിയാർ, ഗീതാ ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ ഗവണ്മെന്റ് കോളജിന് സ്ഥലം എന്നിവ എംഎൽഎയായി മൂന്ന് മാസം കൊണ്ട് ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞതായും മറുപടി പ്രസംഗത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.