വനിതാ സഹകരണ സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു
1594068
Tuesday, September 23, 2025 7:19 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് വനിതാ സഹകരണ സംഘം ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എം. പദ്മിനി, അഡ്വ. ആർ. സുകൃതകുമാരി, ടി.എം. റഷീദ, പി. ശ്രീജ, കെ.പി. സീമ, കെ.പി. ബുഷറ, എസ്. മോനിഷ, കെ. സന്ധ്യ, കെ. ആയിഷക്കുട്ടി, എ. ഏലിയാമ്മ തോമസ്, ഒ. പ്രമീള എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ഭരണസമിതി യോഗം എം. പദ്മിനിയെ പ്രസിഡന്റായും എ. ഏലിയാമ്മ തോമസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.