ബിരിയാണി ചലഞ്ച് നടത്തി
1594182
Wednesday, September 24, 2025 5:50 AM IST
എടക്കര: എടക്കര കേന്ദ്രീകരിച്ച് സാധുജനങ്ങൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന മിത്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ട് ശേഖരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ചലഞ്ചിൽ പതിനായിരത്തോളം ബിരിയാണികളാണ് വിതരണം ചെയ്തത്. കൂടുതൽ ആളുകളിലേക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരവാഹികൾ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
ചലഞ്ചിലേക്കാവശ്യമായ സാധനസാമഗ്രികൾ സുമനസുകൾ സൗജന്യമായി നൽകി. വ്യാപാരികൾ, ട്രോമാകെയർ, പാചക തൊഴിലാളികൾ, എടക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വോളണ്ടിയർമാർ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി നിരവധിയാളുകൾ ബിരിയാണി ചലഞ്ച് വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ സി.എച്ച്. സമീർ, അർഷാദ് ആരിഫ്, ശിഹാബ്, മുർഷിദ്, രാമചന്ദ്രൻ, യാസിർ, ടി.ഡി. ജോർജ്, സി.പി. മത്തായി, ബോബി ജോണ്, ഡോ. ഉഷ, ഡോ. പി.എസ്. കേദാർനാഥ്, കിരാതദാസ്, ടി.ടി. നാസർ, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.