സ്തനാർബുദ ബോധവത്കരണ റാലി നടത്തി
1594066
Tuesday, September 23, 2025 7:19 AM IST
പെരിന്തൽമണ്ണ: സ്ത്രീരോഗ വിദഗ്ധരുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ബോധവത്കരണ ദീപശിഖ പ്രയാണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ബോധവത്കരണ സന്ദേശ റാലി നടത്തി.
നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. കാൻസർ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിപുലമായ സ്തനാർബുദ നിർണയ ക്യാന്പുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും എംഎൽഎ പറഞ്ഞു.കോഴിക്കോട് ജില്ലയിൽ നിന്നെത്തിയ ദീപശിഖ പ്രയാണം പാലക്കാട് ജില്ലയിലേക്ക് കടന്നു.
ദീപശിഖ സംഘാടകനായ വിനീതിനു കൈമാറി. കേരള ഫെഡറേഷൻ ഗൈനക് സൊസൈറ്റിയുടെ ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സണ് ഡോ.മുംതസ്, മലപ്പുറം ജില്ലാ ഗൈനക് സൊസൈറ്റി സെക്രട്ടറി ഡോ.രേഷ്മ സാജൻ, കേരള ഫെഡറേഷൻ ഗൈനക് സൊസൈറ്റി സംസ്ഥാന മുൻ പ്രസിഡന്റ് ഡോ. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. തുടർന്ന് അൽശിഫ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികൾ ബോധവത്കരണ നാടകവും ഡാൻസും അവതരിച്ചു.