എംഇഎസ് മെഡിക്കൽ കോളജ് സെൻട്രൽ സ്കൂൾ ഓവറോൾ ചാന്പ്യൻമാർ
1594069
Tuesday, September 23, 2025 7:19 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന ജില്ലാ സാംബോ ചാന്പ്യൻഷിപ്പിൽ എംഇഎസ് മെഡിക്കൽ കോളജ് സെൻട്രൽ സ്കൂൾ പെരിന്തൽമണ്ണ ഓവറോൾ ചാന്പ്യൻമാരായി.
ജില്ലയിലെ മുപ്പതോളം സ്കൂളുകളിൽ നിന്നായി നാനൂറിലേറെ കായിക താരങ്ങൾ പങ്കെടുത്തു. 97 പോയിന്റുമായാണ് എംഇഎസ് സ്കൂൾ ഓവറോൾ ജേതാക്കളായത്.
91 പോയന്റുമായി അൽഹുദ ഇംഗ്ലീഷ് മീഡിയം വട്ടപ്പറന്പ് രണ്ടാം സ്ഥാനവും 85 പോയന്റുമായി അൻവാർ ഇംഗ്ലീഷ് മീഡിയം തിരൂർക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ ഫാ. ജീവൻ ജോസഫ് സമ്മാനദാനം നിർവഹിച്ചു. വിജയികളെ അടുത്തമാസം കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സംസ്ഥാന സാംബോ ചാന്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐഎസ്കെ മുഹമ്മദലി അറിയിച്ചു.