അമീബിക് മസ്തിഷ്ക ജ്വരം : പ്രതിരോധവുമായി ഡിവൈഎഫ്ഐ
1593740
Monday, September 22, 2025 5:51 AM IST
മങ്കട : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജലശുചീകരണ പ്രവർത്തനവുമായി ഡിവൈഎഫ്ഐ. അങ്ങാടിപ്പുറം ഡിവൈഎഫ്ഐ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരക്കാപ്പറന്പ് പുത്തൻകുളവും പ്രദേശത്തെ വീട്ടുകിണറുകളുമാണ് ക്ലോറിനേഷൻ ചെയ്തത്. വീടുകളിൽ ബോധവത്കരണവും സംഘടിപ്പിച്ചു.
മേഖല സെക്രട്ടറി വി. സജിൻ ലാലു, പി.കെ. ഷിബിൻ, പി.കെ. അൻഷിഫ്, സി.പി. ശരത്, സി.പി. പ്രവീണ്‍, എം. ദർശന, ആദിത്യ എന്നിവർ നേതൃത്വം നൽകി.