അർജന്റീന ടീമിനായി ഒരുക്കങ്ങൾ തുടങ്ങി: മന്ത്രി
1594060
Tuesday, September 23, 2025 7:19 AM IST
നിലന്പൂർ: കൊച്ചിയിലെത്തുന്ന അർജന്റീന ടീമിനായി നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ നടന്നുവരികയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.
നിലവിൽ 35,000 മുതൽ 40,000 ത്തോളം കാണികൾക്ക് കളി കാണാൻ സൗകര്യമുണ്ട്. ലയണൽ മെസിയെ സാധാരണക്കാർക്ക് കാണാനുള്ള അവസരമുണ്ടാകും. എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യമുള്ള സ്റ്റേഡിയമാണ് കലൂർ സ്റ്റേഡിയമെന്നും മന്ത്രി പറഞ്ഞു. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ തുടങ്ങാൻ പോകുന്ന സ്റ്റേഡിയത്തിന്റെ പ്രാരംഭ നടപടികൾക്കായി 100 കോടി അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.