ലൈഫ് ഭവനപദ്ധതി : മൂർക്കനാട്ട് 237 വീടുകളുടെ താക്കോൽ കൈമാറി
1593738
Monday, September 22, 2025 5:51 AM IST
മൂർക്കനാട് : ലൈഫ് ഭവനപദ്ധതിയിൽ മൂർക്കനാട് പഞ്ചായത്തിൽ പൂർത്തീകരിച്ച 237 വീടുകളുടെ താക്കോൽദാനവും ഭൂരഹിതരായ 20 പേർക്കുള്ള ആധാരം കൈമാറലും മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുനീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലക്ഷ്മിദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കീർ കളത്തിങ്ങൽ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സിന്ധു,
മങ്കട ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷറഫുദീൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മെംബർ റഹ്മത്തുന്നിസ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മുരളി, പി. നസീം (സിപിഎം), അഭിശങ്കർ ഷാജി (സിപിഐ), ഷഫീഖ് കുളത്തൂർ (ഐഎൻസി), പഞ്ചായത്ത് പ്രസിഡന്റ്് രശ്മി ശശികുമാർ, എച്ച്.സി. വിജയൻഎന്നിവർ പ്രസംഗിച്ചു.