12000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഐസിഎസ് അക്കാഡമി
1594184
Wednesday, September 24, 2025 5:50 AM IST
മഞ്ചേരി: മഞ്ഞപ്പറ്റ ഐസിഎസ് അക്കാഡമി റബീഉൽ അവ്വൽ പ്രോഗ്രാമായ രിയാളതുൽ അഹ്ബാബ് ആറാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഇക്റാമുൽ അഹ്ബാബ് ശ്രദ്ധേയമായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രിയാളതുൽ അഹ്ബാബ് കുടുംബങ്ങൾക്കുള്ള ഭക്ഷണവിതരണമാണ് ഇക്റാമുൽ അഹ്ബാബ്. പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മഞ്ഞപ്പറ്റ ഐസിഎസ് അക്കാഡമി ജനറൽ സെക്രട്ടറിയുമായ താജുശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ വിതരണോദ്ഘാടനം നിർവഹിച്ചു.