ഭിന്നശേഷി കുട്ടികൾക്കായി കായികമേള നടത്തി
1594189
Wednesday, September 24, 2025 5:55 AM IST
നിലന്പൂർ:സമഗ്ര ശിക്ഷ കേരളം നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേള നിലന്പൂർ മാനവേദൻ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തി.
സ്കൂൾ പ്രിൻസിപ്പൽ അനിൽ പീറ്റർ ഉദ്ഘാടനം ചെയ്തു. നിലന്പൂർ സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്തു. ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്ബോൾ, ബാഡ്മിൻഡണ്‍, ബോച്ചേ തുടങ്ങിയ ഗെയിമുകളിലും സ്റ്റാൻഡിംഗ് ജംപ്, സ്റ്റാൻഡിംഗ് ത്രോ, 100 മീറ്റർ ഓട്ടം, റിലേ തുടങ്ങിയ അത് ലറ്റിക് ഇനങ്ങളിലുമായി 62 കുട്ടികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് നിർവഹിച്ചു.