പാലിയേറ്റീവ് കെട്ടിടം പ്രിയങ്കാ ഗാന്ധി നാടിന് സമർപ്പിച്ചു
1594181
Wednesday, September 24, 2025 5:50 AM IST
നിലന്പൂർ : എടവണ്ണ പാലിയേറ്റീവ് ക്ലിനിക്കിന്റെ കെട്ടിടം നാടിന് സമർപ്പിച്ച് പ്രിയങ്കാ ഗാന്ധി എംപി. എടവണ്ണ പഞ്ചായത്തിന്റെ കുണ്ടുതോട് നിർമിച്ച പുതിയ പാലിയേറ്റീവ് ക്ലിനിക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് എംപി നിർവഹിച്ചത്.
പി.കെ. ബഷീർ എംഎൽഎ അധ്യക്ഷത വഹിച്ചു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, വി.പി. അയ്യൂബ്, വി.പി. ഫിറോസ്, ഡോ. സി.പി. ഉമ്മർകോയ, പി.സി. സൈഫുദീൻ, വി.പി.അഹമ്മദ്കുട്ടി, പി. അബ്ദുള്ള, കടവത്ത് അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രിയങ്കാഗാന്ധി എത്തുന്ന വിവരം അറിഞ്ഞ് വലിയ ജനാവലിയാണ് ചടങ്ങിനെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച എടവണ്ണ ചാത്തല്ലൂരിലെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി കുടുംബങ്ങളെ ആശ്വസിപ്പിച്ചു.