അയ്യായിരം പേർക്ക് ഭക്ഷണം നൽകി അടുക്കള ഉദ്ഘാടനം
1594183
Wednesday, September 24, 2025 5:50 AM IST
മഞ്ചേരി : മഞ്ചേരി എച്ച്എംവൈഎച്ച്എസ് സ്കൂളിൽ നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി.
ആഘോഷാന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമടക്കം പിടിഎ കമ്മിറ്റി അയ്യായിരത്തിലേറെ പേർക്ക് ഭക്ഷണം വിളന്പി. നവീകരിച്ച അടുക്കള മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം ലൈബ്രറി ഉദ്ഘാടനം ഡോ. കൊരന്പയിൽ മുഹമ്മദലിയും സയൻസ് ലാബ് ഉദ്ഘാടനം നിർമാണ് കണ്‍സ്ട്രക്ഷൻസ് എംഡി എ.എം. മുഹമ്മദലിയും നിർവഹിച്ചു. യതീംഖാന സംഘം പ്രസിഡന്റ് എ. മുഹമ്മദലി എന്ന ഇപ്പു അധ്യക്ഷനായിരുന്നു. ചടങ്ങിൽ മികച്ച ക്ലാസ് ലൈബ്രറികൾക്കുള്ള മാനേജ്മെന്റ് ഉപഹാരങ്ങളും വിതരണം ചെയ്തു.
മാനേജർ വി. കുഞ്ഞിമൊയ്തീൻകുട്ടി, മഞ്ചേരി എഇഒ ബീന മാണിക്കോത്ത്, പിടിഎ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ, കൗണ്‍സിലർ പി. മുജീബുറഹ്മാൻ, പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ എം. അൻവർ ഷക്കീൽ, ഇ.കെ. ചെറി തുടങ്ങിയവർ പങ്കെടുത്തു.