നാലു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ കേസെടുത്ത് പോലീസ്
1596580
Friday, October 3, 2025 10:55 PM IST
കോഴിക്കോട്: നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ കുട്ടിയുടെ മരണത്തിലാണ് കേസെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ബോധരഹിതയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഡോക്ടര്‍മാരാണ് കുട്ടിയുടെ ശരീരത്തിലെ പരിക്ക് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലും പരിക്ക് കണ്ടെത്തിയിട്ടുണ്ട്. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.