വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്
1596753
Saturday, October 4, 2025 4:50 AM IST
താമരശേരി: വനം വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ലഭിച്ചു.
ചേളന്നൂർ ശ്രീനാരായണ ഗുരു കോളജിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, അലൻ ജോൺസ് മാത്യു, വിദ്യാർഥികളായ ഡിയോൺ ബിജു എമിൽ ജോസഫ്, ബി.കെ. നവനീത്, മുഹമ്മദ് ഇർഷാൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റവാങ്ങി.
സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് പുസ്കാരം ലഭിച്ചത്.