ജേതാക്കൾക്ക് സ്വീകരണം നൽകി
1596755
Saturday, October 4, 2025 4:50 AM IST
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഏറ്റവും മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ജോസ്, 5000 മീറ്റർ ഓട്ടമത്സരത്തിൽ ദക്ഷിണേന്ത്യൻ കിരീടം നേടിയ ബിറ്റോ ജോസഫ്, ജൂഡോ ജില്ലാ സ്വർണ മെഡൽ നേടിയ അർച്ചന രാജേഷ് എന്നിവരെ മൊമെന്റോ നൽകി ലിന്റോ ജോസഫ് എംഎൽഎ ആദരിച്ചു. ബാസ്ക്കറ്റ്ബോൾ ക്യാമ്പ് ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് വി.എം. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വി.എ. ജോസ് ജേതാക്കളെ പരിചയപ്പെടുത്തി. പഞ്ചായത്ത് മെമ്പർമാരായ റോസിലി ജോസ്, വി.എസ്. രവീന്ദ്രൻ, മോളി തോമസ്, സർവീസ് ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്,
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ, സോമനാഥൻ കുട്ടത്ത്, തങ്കച്ചൻ കൊച്ചുകൈപ്പേൽ, ടോമി പ്ലാത്തോട്ടം, ജയേഷ് സ്രാമ്പിക്കൽ, സജി പെണ്ണാപറമ്പിൽ, എം.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.