നൂറാംതോട് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
1596759
Saturday, October 4, 2025 4:50 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. വാർഡ് മെമ്പർ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഫാ. ജോർജ് മുണ്ടക്കൽ മുഖ്യാതിഥിയായിരുന്നു. സിഎസ്ഐ പള്ളി വികാരി ഫാ. ജോയ്ക്കുട്ടി, മഹല്ല് പ്രസിഡന്റ് അബ്ദുല്ല കുറങ്ങോട്, നൂറാംതോട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് കുമാരൻ കരിമ്പിൽ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.