കോഴിക്കോട് വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
1596747
Saturday, October 4, 2025 4:34 AM IST
കോഴിക്കോട്: കോഴിക്കോട് വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടി. ചാലപ്പുറം സ്വദേശിനി 46 കാരി അജിതയുടെ ഹൃദയം ഇനി മറ്റൊരു കോഴിക്കോട്ടുകാരി നോർത്ത് ബീച്ച് റോഡിലുള്ള 44 കാരി സുജറീനയിൽ തുടിക്കും.
മസ്തിഷ്ക മരണം സംഭവിച്ച അജിതയുടെ കുടുംബം ഹൃദയം നൽകാൻ തയാറാവുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെട്രൊമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം കോഴിക്കോടുകാരി സുജറീനയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.