കുറ്റവിചാരണ പദയാത്രക്ക് തുടക്കമായി
1596754
Saturday, October 4, 2025 4:50 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ 20 വർഷമായി തുടരുന്ന എൽഡിഎഫ് ദുർഭരണത്തിന് വിരാമമിട്ട് ജനങ്ങളുടെ ഭരണ സമിതിയെ അധികാരത്തിലേറ്റുമെന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കുറ്റ വിചാരണ പദയാത്ര ഇന്നലെ പൂഴിത്തോട്ടിൽ നിന്നാരംഭിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ ജാഥാ ലീഡറും പാർട്ടി മണ്ഡലം പ്രസിഡന്റുമായ റെജി കോച്ചേരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസ് കുട്ടി, ജോസ് കാരിവേലി, ജിതേഷ് മുതുകാട്, പി.എസ്. സുനിൽകുമാർ, പി.സി. കുഞ്ഞമ്മദ്, ജോർജ് മുക്കള്ളിൽ, ബാബു കൂനന്തടം, ജെയിംസ് മാത്യു, ഗിരിജ ശശി, ലൈസ ജോർജ്, പാപ്പച്ചൻ കൂനന്തടം, എബിൻ കുംബ്ലാനി, ബിന്ദു ബാലകൃഷ്ണൻ, ജയേഷ് ചെമ്പനോട തുടങ്ങിയവർ പ്രസംഗിച്ചു.
വി.വി. നാരായണി, അനില റെജി, കെ.കെ. ഗിരീഷ്, ജെയിംസ് തോട്ടുപുറം, പ്രമോദ് ആന്റണി, ജെയിൻ ജോൺ, സുമതി നരിനട, മിനി അണ്ണക്കുട്ടൻചാൽ, രഞ്ജിനി മുതുകാട്, ബോബൻ കാരിത്തടത്തിൽ, പ്രകാശ് കൊല്ലിയിൽ, മാത്യു കാലായിൽ, പി.കെ.ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി. കുറത്തിപ്പാറ, ചെമ്പനോട, താമരമുക്ക് വഴി പന്നിക്കോട്ടൂരിൽ ഒന്നാം ദിനത്തിലെ പദയാത്ര സമാപിച്ചു.