ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു
1596756
Saturday, October 4, 2025 4:50 AM IST
തിരുവമ്പാടി: 119 തവണ രക്തദാനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു. ഹോപ്പ് മുറമ്പാത്തി മെമ്പറായ കെ.ജെ. ജയ്സൺ കന്നുകുഴിയെ ആണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ മൊമെന്റോ നൽകി ആദരിച്ചത്. ബ്ലഡ് ബാങ്ക് മേധാവി ഡോ. ദീപ, സ്റ്റാഫ് അനു എന്നിവർ നേതൃത്വം നൽകി.