ബൈക്കിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
1337565
Friday, September 22, 2023 10:30 PM IST
പഴയങ്ങാടി: പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കണ്ണപുരം കൊവ്വപ്പുറത്തിനു സമീപം ബൈക്കിടിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മിച്ചർ ഖാൻ-ബർദ്ധമാൻ ദന്പതികളുടെ മകനായ ജമാൽഖാൻ (53) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ കൊവ്വപ്പുറത്ത് ജോലിക്കായി പോകവെ എതിരെ വന്ന കെഎ 20 എച്ച്ബി 4088 നന്പർ ബൈക്കിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജമാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി നാട്ടിലേക്കു കൊണ്ടുപോയി.