ചെറുപുഴ നവജ്യോതി കോളജിൽ ദീക്ഷാരംഭ്
1576889
Friday, July 18, 2025 7:58 AM IST
ചെറുപുഴ: നവജ്യോതി കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികളുടെ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം അഞ്ചു ദിവസം നീളുന്ന ദീക്ഷാരംഭ് സംഘടിപ്പിച്ചു. ഒന്നാം വർഷ വിദ്യാർഥികളുടെ സമ്മേളനത്തിൽ കോളജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അധ്യയന വർഷം ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ഫാ. അരുൺ, ഫാ. സിജോയ് പോൾ എന്നിവർ പ്രസംഗിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന ദീക്ഷാരംഭിൽ ഇന്റർ നാഷണൽ ട്രെയിനർ ടി.എൻ. ബാലചന്ദ്രൻ ഐസ് ബ്രേക്കിംഗ് സെഷൻ നടത്തി. ഫാ. സിജോയ് പോൾ ഇൻസ്റിറ്റ്യൂഷണൽ ഓറിയന്റേഷൻ നടത്തി. ലഹരിയുടെ ലോകവും സൈബർ നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ച് പെരിങ്ങോം എഎസ്ഐ. ഹബീബ് റഹ്മാൻ ക്ലാസ് നയിച്ചു. വ്യക്തിത്വ വികസനത്തെക്കുറിച്ച് കെ.ആർ. കൺസ്ട്രക്ഷൻ എംഡി ഷിജു കൊന്നക്കൽ ക്ലാസ് നയിച്ചു. ഗായിക എലിസബത്ത് എസ്. മാത്യു, പൂർവ വിദ്യാർഥികളായ മുഹമ്മദ് മിൻഹാജ് , ആദർശ് മാത്യു എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
അഞ്ച് ദിവസങ്ങൾ വിവിധ ഗെയിമുകൾ നടത്തിയും, ഓടക്കൊല്ലി നേച്ചറൽ ഗുഹയിൽ സാഹസിക യാത്ര നടത്തിയും പെരുമ്പടവ് തലവിൽ പ്രവർത്തിക്കുന്ന ജിഎസ്ആർടിസി റിഹാബിലിറ്റെഷൻ കേന്ദ്രത്തിലെ അന്തേവാസികളെ സന്ദർശിച്ച് വിവിധ പ്രോഗ്രാമുകൾ നടത്തിയും ചെലവഴിച്ചു.