ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റിന്റെയും മഹിളാ സേവാസംഘത്തിന്റെയും വാർഷിക സമ്മേളനം
1576887
Friday, July 18, 2025 7:58 AM IST
ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള ചെമ്പേരി ട്രസ്റ്റിന്റെയും ചെമ്പേരി മഹിളാ സേവാസംഘത്തിന്റെയും (എംഎസ്എസ്) സംയുക്ത വാർഷിക സമ്മേളനം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു.
ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റ്, എംഎസ്എസ് എന്നിവയുടെ ഡയറക്ടറും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ചെമ്പേരി ട്രസ്റ്റ് പ്രസിഡന്റ് ജോയ്സി കുറ്റിവേലിൽ ആമുഖ പ്രഭാഷണവും ഏരുവേശി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പൗളിൻ തോമസ് മുഖ്യപ്രഭാഷണവും നടത്തി.
ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റ് സെക്രട്ടറി സൗമ്യ ഇല്ലിക്കൽ, ചെമ്പേരി എംഎസ്എസ് ട്രസ്റ്റ് സെക്രട്ടറി ഡൈനമ്മ തോമസ് എന്നിവർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ട്രസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജേഷ് തുരുത്തേൽ, ചെമ്പേരി മേഖലാ കോ-ഓഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു, പ്രോഗ്രാം മാനേജർ ലിസി ജിജി, റീജണൽ കോ-ഓഡിനേഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജെയ്സൺ മേക്കലാത്ത്, ചെമ്പേരി എംഎസ്എസ് പ്രസിഡന്റ് ദേവി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.