ട്രാഫിക് പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കാർ ഡ്രൈവർക്കെതിരേ കേസ്
1576899
Friday, July 18, 2025 7:58 AM IST
കണ്ണൂർ: ഗതാഗതനിയമം ലംഘിച്ചതിന് വാഹനം നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലീസുദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡ്രൈവർക്കെതിരെ കേസ്.
കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ യു. അക്ഷയിന്റെ പരാതിയിൽ ടൗൺ പോലീസ് കെഎൽ 17 ക്യു 1471 കാർ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 15ന് താഴെചൊവ്വ റെയിൽവേ ഗേറ്റിനടുത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ട്രാഫിക് ലൈൻ തെറ്റിച്ച് വന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അക്ഷയിന്റെ നേർക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വാഹനം തട്ടി അക്ഷയ്ക്ക് പരിക്കേറ്റിരുന്നു.