കൊല്ലത്ത് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാര്‍ കഴിവുകേട്: പി.കെ. കുഞ്ഞാലിക്കുട്ടി
1576898
Friday, July 18, 2025 7:58 AM IST
കണ്ണൂര്‍: കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം സര്‍ക്കാരിന്റെ പൊതുകഴിവുകേടിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം അപകടങ്ങളില്‍ നമ്മള് കാണുന്നത് ഡിപ്പാര്‍ട്ട്മെന്റുകളുടെ അനാസ്ഥയാണ്.
പിണറായി ഭരണത്തില്‍ ഇത് മൂര്‍ധന്യത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായി രുന്നു കുഞ്ഞാലിക്കുട്ടി. ലൈന്‍ ഇത്രയും താഴ്ന്ന നിലയില്‍ വിദ്യാലയത്തിനു മുകളിലൂടെ പോകുന്നത് കണ്ടില്ലെന്ന് പറയാൻ വൈദ്യുതി വകുപ്പിനു കഴിയില്ല. കേരളം കണ്ടിട്ടില്ലാത്ത അനാസ്ഥയാണ് ഓരോ വകുപ്പിലും ഇപ്പോള്‍ കാണുന്നത്.
സർക്കാരിന്റെ മേല്നോട്ടക്കുറവു തന്നെയാണ് ഇത് വെളിവാക്കുന്നത്.വാര്‍ഡ് വിഭജനത്തില്‍ നിയമപരമായി ലഭ്യമായ എല്ലാ അവസരങ്ങളും യുഡിഎഫും മുസ്ലിം ലീഗും ഉപയോഗപ്പെടുത്തും.വാര്‍ഡ് വിഭജനം കൊണ്ടൊന്നും എല്‍ഡിഎഫ് രക്ഷപ്പെടില്ല. ഭരണവിരുദ്ധ വികാരം ശക്തമായി നില്ക്കുമ്പോള് അതിനെതിരേ ജനം വിധിയെ ഴുതും. സ്കൂള്‍ സമയ മാറ്റം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.