ആനമതിലിന്റെയും വേലികളുടെയും അറ്റകുറ്റപ്പണികൾ നടത്തി
1576895
Friday, July 18, 2025 7:58 AM IST
ആറളം: ആറളം വന്യജീവി സങ്കേതത്തിൽ "മിഷൻ ഫെൻസിംഗ് ഡേ’യിലൂടെ ആനമതിലും ഫെൻസിംഗുകളും അറ്റകുറ്റപ്പണികളിലൂടെ താത്കാലികമായി ബലപ്പെടുത്തി. കൊട്ടിയൂർ റേഞ്ച് ജീവനക്കാരും ആറളം വൈൽഡ്ലൈഫ് ജീവനക്കാരും ചേർന്നായിരുന്നു മിഷൻ ഫെൻസിംഗ് ഡേയിലൂടെ താത്കാലിക അറ്റകുറ്റപണികൾ നടത്തിയത്.
വർഷങ്ങളായി മേഖലയിലെ പ്രധാന വെല്ലുവിളിയായ കാട്ടാന ശല്യത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടമായാണു പദ്ധതി നടപ്പിലാക്കുന്നത്. ആനമതിൽ പൂർത്തിയാകാത്ത ഭാഗങ്ങളിലും നിലവിൽ ഫെൻസിംഗ് ഇല്ലാത്തതും കാട്ടാനകൾ വെളിയിലേക്ക് ഇറങ്ങുന്ന പ്രദേശങ്ങളിൽ അതിവേഗം താത്കാലിക ഫെൻസിംഗ് നിർമിച്ചു.
ഒപ്പം നിലവിലുള്ള ഫെൻസിംഗിന്റെ ബലക്ഷയമുള്ള ഭാഗങ്ങൾ കണ്ടെത്തി അറ്റകുറ്റപ്പണികളും നടത്തുകയായിരുന്നു. പ്രവൃത്തിക്കായി "മിഷൻ സോളാർ ഫെൻസിംഗ്' ടൂൾ റൂമിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് ഉപയോഗിച്ചത്.മനുഷ്യന്റെ ജീവനും സ്വത്തിനും ഉറപ്പാക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.