കോളിത്തട്ട് സഹകരണ ബാങ്ക് : നിക്ഷേപകരുടെ പണം തിരികെ നല്കണം: സജീവ് ജോസഫ്
1576885
Friday, July 18, 2025 7:58 AM IST
ഉളിക്കൽ: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും നിക്ഷേപങ്ങൾ തിരികെ നൽകുകയും വേണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ സഹകരണ മന്ത്രി വി.എൻ. വാസവന് കത്ത് നൽകി.
സിപിഎം ഭരണത്തിലായിരുന്ന ബാങ്കിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തുകയും ഭരണ സമിതി പിരിച്ച് വിടുകയും ചെയ്തിരുന്നു.
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെങ്കിലും തുക തിരിച്ച് നൽകുന്നതിനോ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനൊ സാധിച്ചില്ല. ഈ സാഹചര്യത്തിൽ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിന് നിക്ഷേപത്തുക അടിയന്തരമായി തിരികെ നൽകാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.