സ്കൂൾ കോന്പൗണ്ടിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
1576977
Saturday, July 19, 2025 12:39 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബിആര്‍സി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. എസ്എസ്കെ ഓഫീസും ഓട്ടിസം സെന്ററും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ കോണ്‍ഫറന്‍സ് ഹാളിന്റെ മേല്‍ക്കൂരയാണ് ഇന്നലെ പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നത്. മേല്‍ക്കൂരയുടെ ഷീറ്റുകളിൽ പലതും താഴെക്ക് വീണു. മേല്‍ക്കൂരയിലെ മറ്റ് ഷീറ്റുകൾ ഏതു സമയമത്തും താഴേക്ക് പതിക്കാമെന്ന നിലയിലാണ്.
ഈ കെട്ടിടത്തിനു താഴെ ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പയ്യന്നൂര്‍ ബോയസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ സൈക്കിള്‍ പാര്‍ക്കിംഗ് കേന്ദ്രവും ഇവിടെയാണ്. എഇഒ ഓഫീസും ബിആര്‍സിയും സ്കൂളുകളും പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ട് ആയതിനാല്‍ നിരവധി പേര് എത്തുന്ന സ്ഥലം കൂടിയാണിത്.
റെഡ് അലര്‍ട്ടിന്റെ ഭാഗമായി സ്കൂളിന് അവധിയായതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. നിരവധി വിദ്യാഭ്യാസതല പരിശീലനങ്ങളും മറ്റും നടക്കുന്ന പ്രധാന ഹാളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ദിവസങ്ങള്‍ക്കുമുമ്പേ മേല്‍ക്കൂരയുടെ ഷീറ്റില്‍ പലതും ഇളകിയ നിലയിലായിരുന്നു.
അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെയാണ് മേൽക്കൂര തകർന്നത്. ഇന്ന് അധ്യാപകര്‍ക്കായുള്ള പരിശീലനം ഇവിടെയായിരുന്നു നിശ്ചയിച്ചിരുന്നത്. മേല്‍ക്കൂര തകര്‍ന്നതിനെത്തുടർന്ന് പരിശീലന പരിപാടി മറ്റൊരിടത്തേക്ക് മാറ്റി. മേൽക്കൂര തകർന്ന് ചുവരുകള്‍ നനഞ്ഞ് തറയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കെട്ടിടത്തിന്റെ തകർച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.