ഇനിയെങ്കിലും കണ്ണു തുറക്കൂ..!
1576971
Saturday, July 19, 2025 12:39 AM IST
ഉളിക്കൽ: കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റു മരിച്ച സാഹചര്യത്തിൽ പരിക്കളം ശാരദാവിലാസം എയുപി സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറും, ഇലക്ട്രിക് പോസ്റ്റും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉളിക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് എന്നിവർക്ക് സ്കൂൾ അധികൃതർ കത്തയച്ചു.
സ്കൂളിനോടു ചേർന്ന് അപകടകരമായ നിലയിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ, സമീപത്തെ മറിഞ്ഞു വീഴാറായ വൈദ്യുത തൂൺ എന്നിവ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. നേരത്തെയും ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉളിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നല്കിരുന്നതാണ്.
ഇനിയെങ്കിലും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതിക്ഷയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും