കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1483868
Monday, December 2, 2024 6:54 AM IST
പഴയങ്ങാടി: പഴയങ്ങാടി പിലാത്തറ കെഎസ്ടിപി റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ഇപ്പോൾ ചുമടുതാങ്ങിയിൽ താമസിക്കാരനുമായ സൈതമ്മാടത്ത് പഴയപുരയിൽ ഹാഷിം (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടായത്. ചുമടുതാങ്ങി റഹ്മാ മസ്ജിദിനു മുന്നിൽ കെഎസ്ടിപി റോഡിൽ പയ്യന്നൂർ ഭാഗത്തുനിന്നും വരികയായിരുന്ന ടോറസ് ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സെമീറ (മുട്ടം). മക്കൾ: റിസ്വാൻ, നാഫിയ, നസഷെറിൻ. മരുമകൻ: ഷുഹൈബ്. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണ്ടൂർ ജുമാമസ്ജിദിൽ കബറടക്കി.