മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു
1546332
Monday, April 28, 2025 10:45 PM IST
പഴയങ്ങാടി: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. ചെറുതാഴം ചുമടുതാങ്ങി സ്വദേശി എം.കെ. അബ്ദുൾ നാസറാണ് (56) മരിച്ചത്.
പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി ഒന്പതോടെയാണ് അപകടം. ഭാര്യ: റുബീന. മക്കൾ: ആലിയ, ഷാസിയ, ഫാഹിം. മരുമക്കൾ: റിയാസ് (കാനഡ), അബ്ദുള്ള (ചുമടുതാങ്ങി).