കുടുംബശ്രീ കൃഷിക്കൂട്ടം ഫുഡ് പ്രോഡക്ട്സ് ഉദ്ഘാടനം ചെയ്തു
1547107
Thursday, May 1, 2025 2:07 AM IST
ചെറുപുഴ: കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷന്റെയും ചെറുപുഴ കൃഷിഭവന്റെയും സംയുക്ത സഹായത്തോടെ പാറോത്തുംനീരിൽ കീർത്തി ഫുഡ് പ്രോഡക്ട്സ് എന്ന പേരിൽ ആരംഭിച്ച ഭക്ഷ്യോത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുനിതാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ എഡിഎംസി പി. രാഹുൽ, കെ. സന്തോഷ്, പി. ഗീത, സുരേഷ് കുറ്റൂർ, ആർ.കെ. പദ്മനാഭൻ, കെ. ശ്രീദേവി, പി. ഷീജ, പി.ആർ. ശോഭന എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക ഭക്ഷ്യവിഭവങ്ങളായ ചക്ക, ഏത്തവാഴയ്ക്ക, കപ്പ മുതലായവായിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കുകയെന്നതാണു സംരംഭത്തിന്റെ ലക്ഷ്യം. 12 ഓളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പാണു പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. സംരംഭം പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൃഷിവകുപ്പിലൂടെയും കുടുംബശ്രീ മിഷനിലുമാണ് ലഭ്യമാക്കിയത്.