കണിയൊരുക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
1547010
Wednesday, April 30, 2025 10:18 PM IST
പറശിനിക്കടവ്: വിഷുദിനത്തിൽ കണിയൊരുക്കുന്നതിനിടെ വിളക്കിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.
പറശിനിക്കടവ് ക്ഷേത്രത്തിനു സമീപത്തെ ശ്രീരാഗത്തിൽ എം. പ്രസന്ന (62) ആണ് ഇന്നലെ പുലർച്ചെ നാലോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. ഭർത്താവ്: രാജൻ പണിക്കർ. മക്കൾ: രാഹുൽ, രോഹൻ.