ഉപ്പൻമാക്കൽ കുടുംബയോഗവും സ്നേഹവീട് കൈമാറ്റവും ഇന്ന്
1546974
Wednesday, April 30, 2025 7:57 AM IST
ഉദയഗിരി: ഉപ്പൻമാക്കൽ കുടുംബസംഗമവും സൗജന്യമായി നല്കുന്ന സ്നേഹവീടിന്റെ താക്കോൽ കൈമാറ്റവും ഇന്ന് ഉദയഗിരി ജൂബിലി നഗറിൽ നടക്കും.15 ലക്ഷം രൂപ മുടക്കി കുടുംബയോഗം പണികഴിപ്പിച്ചാണ് വീട് നിർമിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നിന് ഉദയഗിരി പള്ളിയിൽ വിശുദ്ധ കുർബാന, തുടർന്ന് ഉപ്പൻമാക്കൻ ശ്യാമിന്റെ വസതിയിൽ നടക്കുന്ന സമ്മേളനം തലശേരി അതിരൂപത ചാൻസിലർ ഫാ. ബിജു മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം രക്ഷാധികാരി ഫാ. ജോസ് ഉപ്പൻമാക്കൽ അധ്യക്ഷത വഹിക്കും. ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുരക്കൽ വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് സ്നേഹവീട് കൈമാറും.