ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
1546333
Monday, April 28, 2025 10:45 PM IST
മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തെരൂർ സ്വദേശി എം.കെ. ദിവാകരനാണ് (54) മരിച്ചത്.
ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെ കൊടോളിപ്രം പൈപ്പ് ലൈൻ റോഡിലാണ് അപകടമുണ്ടായത്.
ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോൺക്രീറ്റ് വാൾവിൽ ഇടിച്ചാണ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരൻ.