മലയോരത്ത് ഡെങ്കിപ്പനി ഭീഷണി
1546388
Tuesday, April 29, 2025 12:56 AM IST
കേളകം: വേനൽ മഴയക്ക് പിന്നാല മലയോരത്ത് ഡെങ്കിപ്പനി ഭീഷണി. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലായി 17 പേർ ചികിത്സ തേടി. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആറ് പേര്‍ക്കും കണിച്ചാര്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്കും കേളകം പഞ്ചായത്തില്‍ ഒമ്പത് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും 13-ാം വാര്‍ഡില്‍ ഒരാള്‍ക്കും 14-ാം വാര്‍ഡിലെ രണ്ട് പേര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
കേളകത്തെ ഒന്നാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും നാലാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും അഞ്ചാം വാര്‍ഡില്‍ നാല് പേര്‍ക്കുമാണ് രോഗമുളളത്. കണിച്ചാര്‍ പഞ്ചായത്തില്‍ ഒന്ന്, ഒമ്പത് വാര്‍ഡുകളിലെ ഓരോരുത്തര്‍ക്കുമാണ് പനി ബാധിച്ചത്.
പറന്പിലും വീടുകളുടെ പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയതാണ് ഇപ്പോൾ ഡെങ്കിപ്പനിക്ക് കാരണമെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു. കഴിഞ്ഞ വര്‍ഷവും കേളകം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി പടർന്നിരുന്നു. കഴിഞ്ഞ വർഷം ജലക്ഷാമം മൂലം വീട്ടുകാർ ശേഖരിച്ചു വച്ച വെള്ളം മൂടി വെക്കാഞ്ഞതിനെ തുടർന്ന് അതിൽ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകിയായിരുന്നു പനി പടർന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുളള ബോധവത്കരണം, ഉറവിട നശീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.