സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗ്: കണ്ണൂര്‍ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
1547112
Thursday, May 1, 2025 2:07 AM IST
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന തുളസി ഭാസ്കരന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗില്‍ മത്സരിക്കുന്ന കണ്ണൂർ ടീമിന്റെ ജേഴ്സി പ്രകാശനം പ്രസ് ക്ലബിൽ നടന്നു.
കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി. രവീന്ദ്രൻ ജേഴ്സി പ്രകാശനം നിർവഹിച്ചു. കണ്ണൂർ ടീമിന്റെ ജേഴ്സി പ്രസ് ക്ലബ് കോച്ച് ഹേമന്ദ് കുമാറും ഒഫീഷ്യൽ ജേഴ്സി ടീം മാനേജർ പി. സന്ദീപും ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷനായിരുന്നു. കബീർ കണ്ണാടിപ്പറമ്പ്, പ്രശാന്ത് പുത്തലത്ത്, ഷമീർ ഊർപ്പള്ളി, ജയദീപ് ചന്ദ്രൻ, കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.