ഐഎസ്സി, ഐസിഎസ്ഇ പരീക്ഷകളിൽ ശ്രീപുരം സ്കൂളിന് മികച്ച വിജയം
1547115
Thursday, May 1, 2025 2:07 AM IST
കണ്ണൂർ: ഐഎസ്സി, ഐസിഎസ്ഇ പരീക്ഷയിൽ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച വിജയം. ഐഎസ്സി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 101 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സയൻസ് ബാച്ചിൽ ഇ.ഐ. ഹൃദ്യ (99 ശതമാനം), എ.സി. ആദിത്യ (96.5 ശതമാനം), നിയ സോണി (95.75 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
കൊമേഴ്സ് ബാച്ചിൽ കെ.പി. ഫാത്തിമ സുഹ (94.5 ശതമാനം), കെ. സാനിയ (92.75 ശതമാനം), ആദ്യ സതീഷ് (92.25 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സയൻസ് ബാച്ചിൽ 71 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 16 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 45 ഡിസ്റ്റിംഗഷനുകളും 18 ഫസ്റ്റ് ക്ലാസുകളും എട്ട് സെക്കൻഡ് ക്ലാസുകളും ലഭിച്ചു. കൊമേഴ്സ് ബാച്ചിൽ 30 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ നാലുപേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 15 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഒന്പത് ഫസ്റ്റ്ക്ലാസുകളും ആറു സെക്കൻഡ് ക്ലാസുകളും വിദ്യാർഥികൾ നേടി.
ഐസിഎസ്ഇ വിഭാഗത്തിൽ 147 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇ. അമേയ രാജീവ് (97.2 ശതമാനം), സിനറ സന്ദീപ് (96 ശതമാനം), ദിയ പുതിയവീട്ടിൽ (96 ശതമാനം), കെ. നിഷിൻ ശ്രീഷൻ (95.6 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പരീക്ഷ എഴുതിയതിൽ 83 പേർ ഡിസ്റ്റിംഗ്ഷൻ നേടിയപ്പോൾ 60 പേർ ഫസ്റ്റ്ക്ലാസുകളും നാലുപേർ സെക്കൻഡ് ക്ലാസും നേടി വിജയിച്ചു.
സ്കൂൾ പേട്രൺ കോട്ടയം അതിരൂപത സഹായ മെത്രാൻ ജോസഫ് പണ്ടാരശേരിൽ, മാനേജർ ഫാ. ജോയ് കട്ടിയാങ്കൽ, പ്രിൻസിപ്പൽ സിസ്റ്റർ അയോണ സൈമൺ എന്നിവർ കുട്ടികളെയും അധ്യാപകരെയും അഭിനന്ദിച്ചു.