ടയർ വർക്സ് അസോ.കേരള കൺവൻഷന് ഇന്ന് കണ്ണൂരിൽ തുടക്കം
1546997
Wednesday, April 30, 2025 7:58 AM IST
കണ്ണൂർ: ടയർ വർക്സ് അസോസിയേഷൻ കേരള (ടിഡബ്ല്യുഎകെ) സംസ്ഥാന കൺവൻഷൻ ഇന്ന് കണ്ണൂരിൽ ആരംഭിക്കും. ജവഹർ ലൈബ്രറി ഹാളിൽ ഇന്നു വൈകുന്നേരം അഞ്ചിന് പ്രതിനിധി സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മേയ് രണ്ടിന് സമാപിക്കും. നാളെ രാവിലെ 10 ന് പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എംപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ഡോ. തോമസ് ഐസക് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കൺവൻഷനിൽ 2025- 26വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.
മേയ് രണ്ടിന് ടയർ മേഖലയിലുള്ളവരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ പി.സി. ബിജു, മുണ്ടൂർ രാധാകൃഷ്ണൻ, പ്രകാശൻ മഠത്തിൽ, രാജീവൻ ചാല എന്നിവർ പങ്കെടുത്തു.